#accident | സ്കൂട്ടറിനു പിന്നിൽ പിക്കപ്പ് വാൻ ഇടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, ഭർത്താവ് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ

#accident | സ്കൂട്ടറിനു പിന്നിൽ പിക്കപ്പ് വാൻ ഇടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, ഭർത്താവ് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ
Dec 10, 2024 09:48 PM | By VIPIN P V

പുതുനഗരം(പാലക്കാട്): ( www.truevisionnews.com ) സ്കൂട്ടറിനു പിന്നിൽ പിക്കപ്പ് വാൻ ഇടിച്ച് സ്കൂട്ടറിൻ്റെ പിന്നിലിരുന്ന് യാത്ര ചെയ്ത വീട്ടമ്മ മരിച്ചു.

പുതുനഗരം കരിപ്പോട് ആന്തൂർകളം വിജയകുമാരി (64) യാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ച ഭർത്താവ് വേണുഗോപാൽ (രാജൻ) ഗുരുതരമായി പരിക്കേറ്റ് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കൊല്ലങ്കോട്-പുതുനഗരം പാതയിലെ കരിപ്പോട് പൂന്തോണിയിൽ വെച്ചാണ് അപകടം.

കൊല്ലങ്കോട് ഭാഗത്തുനിന്നും പുതുനഗരം ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറിന്നു പിന്നിൽ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.

ഇടിയെ തുടർന്ന് പാതയിലേക്ക് വീണ വിജയകുമാരിയുടെ ശരീരത്തിലൂടെ പിക്കപ്പ് കയറി ഇറങ്ങിയതായി പോലീസ് പറഞ്ഞു.

ഇടിച്ച പിക്കപ്പ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചാണ് നിന്നത്. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും വിജയകുമാരി മരിച്ചു.

മോർച്ചറിയിലുള്ള മൃതദേഹം പുതുനഗരം പോലീസിൻ്റെ നടപടികൾക്കു ശേഷം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും.

മകൻ:രാജേഷ്. മരുമകൾ: ഗ്രീഷ്മ.

#Pickupvan #crashes #behind #scooter #accident #housewife #tragicend #husband #seriously #injured #undergoing #treatment

Next TV

Related Stories
#CPM | വയനാട് ഡിസിസി ട്രഷററുടെയും മകൻ്റെയും മരണത്തിൽ ദുരൂഹത; ആത്മഹത്യാക്കുറിപ്പ് കോൺഗ്രസ് മാറ്റിയെന്ന് സിപിഎം, സമഗ്രമായ അന്വേഷണം വേണം

Dec 28, 2024 03:28 PM

#CPM | വയനാട് ഡിസിസി ട്രഷററുടെയും മകൻ്റെയും മരണത്തിൽ ദുരൂഹത; ആത്മഹത്യാക്കുറിപ്പ് കോൺഗ്രസ് മാറ്റിയെന്ന് സിപിഎം, സമഗ്രമായ അന്വേഷണം വേണം

എൻഎം വിജയൻറെ ആത്മഹത്യാ കുറിപ്പ്, വിജയനും മകനും വിഷം കഴിച്ചതറിഞ്ഞ് വീട്ടിലെത്തിയ കോൺഗ്രസ് നേതാക്കൾ മാറ്റിയതായി സംശയമുണ്ടെന്നും സമഗ്രമായ അന്വേഷണം...

Read More >>
#KSudhakaran | കുഞ്ഞിരാമന് മുകളിലും താഴെയും ആളുകളുണ്ട്; ഇനി ഹൈക്കോടതിയെ സമീപിക്കും- കെ. സുധാകരൻ

Dec 28, 2024 03:21 PM

#KSudhakaran | കുഞ്ഞിരാമന് മുകളിലും താഴെയും ആളുകളുണ്ട്; ഇനി ഹൈക്കോടതിയെ സമീപിക്കും- കെ. സുധാകരൻ

ഇക്കാര്യം ഹൈക്കോടതിയെ സമീപിക്കുമ്പോൾ വ്യക്തമാക്കും', സുധാകരൻ...

Read More >>
#pkkunhalikutty | 'കുടുംബവും മുന്നണിയും ഒന്നിച്ച് നിന്ന് പോരാടിയതിന്റെ ഫലമാണിത്,  വിധിയെ യുഡിഎഫ് സ്വാഗതം ചെയ്യുന്നു'

Dec 28, 2024 03:06 PM

#pkkunhalikutty | 'കുടുംബവും മുന്നണിയും ഒന്നിച്ച് നിന്ന് പോരാടിയതിന്റെ ഫലമാണിത്, വിധിയെ യുഡിഎഫ് സ്വാഗതം ചെയ്യുന്നു'

കുടുംബവും മുന്നണിയും ഒന്നിച്ച് നിന്ന് പോരാടിയതിന്റെ ഫലമാണിതെന്നും വിധിയെ യുഡിഎഫ് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം...

Read More >>
#NaveenBabu | നവീൻ ബാബുവിന്‍റെ മരണം; തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിന്‍റെ ഹരജി തീർപ്പാക്കി

Dec 28, 2024 02:32 PM

#NaveenBabu | നവീൻ ബാബുവിന്‍റെ മരണം; തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിന്‍റെ ഹരജി തീർപ്പാക്കി

കുടുംബം ആവശ്യപ്പെട്ട കാര്യങ്ങൾ നിലവിൽ ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍...

Read More >>
#TPRamakrishnan |  'ടി പി വധവുമായി പെരിയ ഇരട്ടക്കൊലപാതക കേസിനെ താരതമ്യം ചെയ്യേണ്ടതില്ല' - പെരിയ വിധിയിൽ ടി പി രാമകൃഷ്ണൻ

Dec 28, 2024 02:30 PM

#TPRamakrishnan | 'ടി പി വധവുമായി പെരിയ ഇരട്ടക്കൊലപാതക കേസിനെ താരതമ്യം ചെയ്യേണ്ടതില്ല' - പെരിയ വിധിയിൽ ടി പി രാമകൃഷ്ണൻ

കേസിൽ നിരപരാധികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ചശേഷം തുടർ നിയമ നടപടികൾ സ്വീകരിക്കുമെന്നും രാമകൃഷ്ണൻ പറഞ്ഞു....

Read More >>
Top Stories